സ്മാർട്ട് കാറുകൾക്കു ശേഷം ഓട്ടോമോട്ടീവ് രംഗത്തെ വിപ്ലവം പറക്കുന്ന കാറുകൾ ആയിരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സെസിരി എന്ന പറക്കും കാർ. തുർക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെസിരി എന്ന പറക്കും കാർ ചരിത്രം കുറിച്ചുകൊണ്ട് 230 കിലോഗ്രാം ഭാരം വഹിച്ചുകൊണ്ട് 10 മീറ്റർ ചുറ്റളവിൽ അതിന്റെ വിജയകരമായ പരീക്ഷണ പറക്കൽ പൂർത്തിയാക്കി.
സെപ്‌റ്റംബർ 11 നു ഒരു കയറിൽ തൂക്കി സെസിരി യുടെ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ അതിനു ശേഷം സെപ്‌റ്റംബർ 16 നാണു പൂർണമായും ഓട്ടോണോമസ് സാങ്കേതിക വിദ്യയിൽ ചരിത്രം കുറിച്ചുകൊണ്ട് ഈ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത് .
നിലവിലെ സെസിരി യുടെ പതിപ്പിന് ഒരു യാത്രക്കാരനെ വഹിക്കാൻ സാധികും , എന്നാൽ പുതിയ പതിപ്പിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയും എന്ന് ഇതിൻറെ നിർമാതാക്കൾ അവകാശപ്പെടുന്നു. ഭാവിയിൽ ഗതാഗത മാർഗം പൂർണമായും ഈ സാങ്കേതിക വിദ്യയിലേക്കു വഴി മാറുമെന്നാണ് ഏരിയൽ പ്ലാറ്റ്ഫോം ഡെവലപ്പർ , ബേക്കർ എന്ന തുർക്കിഷ് കമ്പനി പ്രതീക്ഷിക്കുന്നത്.
2019 സെപ്‌റ്റംബർ 17 -22 നു അറ്റാറ്റോർക്ക് വിമാനത്താവളത്തിൽ നടന്ന ഏവിയേഷൻ ടെക്നോഫെസ്റ്റിനാണ് ആദ്യമായി സെസിരി അവതരിപ്പിച്ചത്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സെസിരിയുടെ നിർമാണം. എട്ടു ഇലക്ട്രിക്ക് മോട്ടോറും പ്രോപ്പല്ലേഴ്സും റീചാർജ് ചെയ്യാവുന്ന ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ആയതിൽ ഈ പറക്കും കാർ 100 % ഇലക്ട്രിക്ക് ആണ്.
സെസിരിയുടെ ഉയർന്ന പറക്കൽ വേഗത മണിക്കൂറിൽ 100 കിലോമീറ്ററും ഏറ്റവും ഉയർന്നു പറക്കാവുന്ന ഉയരം 2000 മീറ്ററും ദൂരപരിധി 70 മുതൽ 80 കിലോമീറ്ററുമാണ്.ഭാവിയിൽ നിർമിത ബുദ്ധിയിൽ പ്രവത്തിക്കാവുന്ന സെസിരി ആണ് അണിയറയിൽ ഒരുക്കികൊണ്ടിരിക്കുന്നത്.
👉🔥