top of page

ലക്ഷ്വറി ലുക്കുള്ള ഇലക്ട്രിക്ക് ബൈക്ക് , കൈകൊണ്ടു നിർമിച്ച് നിസാർ.

Updated: Dec 7, 2020


ഈ ചിത്രം കണ്ടു കണ്ണ് തള്ളണ്ട കേട്ടോ , ഇത് കൊടുങ്ങല്ലൂർ എടവിലങ്ങിലെ നിസാർ തന്റെ കൈകൊണ്ടു നിർമ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ആണ് !


സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഈ ബൈക്ക് കണ്ടാൽ ഇലക്ട്രിക്ക് ബൈക്ക് ആണെന്ന് പറയില്ല , അത്രയ്ക്ക് ലുക്ക് ആണ് ഇതിന് .

കൊടുങ്ങല്ലൂർ എടവിലങ്ങിലെ പേരുകേട്ട മെക്കാനിക്കായിരുന്ന മനങ്കേരി സക്കറിയയുടെ മകനാണ് നിസാർ . തന്റെ ഉപ്പ സമ്മാനിച്ച സൈക്കിൾ വർക്ക് ഷോപ്പിൽ 11 മാസം എടുത്താണ് നിസാർ തന്റെ സ്വപ്‍ന ബൈക്ക് നിർമ്മിച്ചെടുത്തത്‌ .


ലക്ഷ്വറി ലുക്കുള്ള ഈ ഇലക്ട്രിക്ക് ബൈക്ക് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും , അത്രയ്ക്ക് ഫിനിഷിങ്ങോട് കൂടി ആണ് നിസാർ ഈ ബൈക്ക് നിർമിച്ചെടുത്തിരിക്കുന്നത്.


നിർമിച്ചു വന്നപ്പോൾ ഭാരം വിചാരിച്ചതിലും കൂടിപ്പോയി ; 170 കിലോഗ്രാം ഭാരം വരുന്ന ബൈക്ക് "മാസ് " ( MAZ ) എന്ന ബ്രാൻഡിലാണ് നിരത്തിലിറക്കിയിരിക്കുന്നത് .


സൈക്കിൾ വർക്ക് ഷോപ്പിലെ പണിത്തിരക്ക് കഴിഞ്ഞു രാത്രി 8 മുതൽ ഏകദേശം 1 മണിവരെ ഇതിനായി (ശനി, ഞായർ ദിവസങ്ങളിൽ 2 മണി വരെ ) മാറ്റിവച്ചാണ് 11 മാസം കൊണ്ട് ഇത് പൂർത്തിയാക്കിയത് .

പരീക്ഷണ അടിസ്ഥാനത്തിൽ നിർമിച്ച ബൈക്ക് ലെഡ് ആസിഡ് ബാറ്ററിയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത് . ആയതിനാൽ ഒറ്റത്തവണ ചാർജ് ചെയ്താൽ 22 കിലോമീറ്റർ സഞ്ചരിക്കാൻ ആകും .


ജി ഐ ഷീറ്റ് കൊണ്ട് ആണ് ബൈക്ക് ന്റെ ബോഡി നിർമിച്ചിരിക്കുന്നത് , അതും കൈകൊണ്ടു നിർമിച്ചെടുത്തത് , ഹെഡ് ലാമ്പും മുൻഭാഗത്തെ ടയറും പട്ടാളം മാർക്കറ്റിൽ നിന്ന് പഴയതു വാങ്ങിയത് ആണ്.


കൂടാതെ ഇതിന്റെ മുൻഭാഗത്തെയും പിൻഭാഗത്തെയും ഡിസ്ക് ബ്രേക്ക് കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന രീതിയിൽ ആണ് നിർമിച്ചെടുത്തിരിക്കുന്നത് .ഡൽഹിയിൽ നിന്നും വരുത്തിച്ച ലിഫ്റ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന ഡി സി മോട്ടർ വഴി , ചെയിൻ ഡ്രൈവ് കൊടുത്താണ് ഇത് നിരത്തിലൂടെ ഓടുന്നത് .ഇതിനായി പ്രേത്യേകം പണിതെടുത്ത ചെയിൻ ക്രാങ്ക് വളരെ കൗതുകം ഉണർത്തുന്നതാണ് .


ഏകദേശം ഒരു ലക്ഷത്തോളം രൂപ മുടക്കുമുതൽ ഇതിനായി വന്നിട്ടുണ്ടത്രേ .കൂടുതൽ കാര്യക്ഷമതയുള്ള ലിഥിയം അയേൺ ബാറ്ററി ഉപയോഗിച്ചാൽ 60 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ സഞ്ചരിക്കാൻ സാധിക്കുമെന്ന് നിസാർ പറയുന്നു.



留言


bottom of page