top of page

ആറ്റം 1.0 , കയ്യിൽ ഒതുങ്ങുന്ന വിലക്ക് ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് ബൈക്ക്.


ree

ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ആറ്റമൊബൈൽസ് എന്ന ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആറ്റം 1.0 എന്ന ഇലക്ട്രിക് ബൈക്ക് യാഥാർത്ഥ്യമാക്കിയത്.

നാലു മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററിയും ഒരൊറ്റ ചാർജിൽ 100 കിലോമീറ്റർ ഉയർന്ന ദൂരപരിധിയും ഇതിൻറെ പ്രത്യേകതകളാണ്.രണ്ടു വർഷത്തെ വാറണ്ടി നൽകി പുറത്തിറക്കുന്ന ഈ ഇലക്ട്രിക് ബൈക്കിന്റെ വില വെറും 50,000 രൂപയാണ്.


ICAT ( ഇൻറർനാഷണൽ സെൻറർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി)യുടെ അംഗീകൃത ലോ-സ്പീഡ് വിഭാഗത്തിൽ വരുന്ന ആറ്റം 1.0 യുടെ ഉയർന്ന വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ്.ആറു വ്യത്യസ്ഥ നിറങ്ങളിൽ നിരത്തിൽ ഇറങ്ങുന്ന ആറ്റം 1.0 ഉപയോഗിക്കുന്നതിന് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല;

ഈ കഫെ റേസർ സ്റ്റൈൽ ഇലക്ട്രിക് ബൈക്ക് ഉപയോഗിക്കുമ്പോൾ ചിലവാക്കുന്ന തുക ഏകദേശം 100 കിലോമീറ്ററിന് 8-10 രൂപയാണ്.

എപ്പോൾ വേണെങ്കിലും മാറ്റി വയ്ക്കാവുന്ന ഭാരം കുറഞ്ഞ ബാറ്ററി യൂണിറ്റ് (6 കിലോഗ്രാം) ഉപയോക്താക്കൾക്ക് സാധാരണ ത്രീ പിൻ സോക്കറ്റ് വഴി വളരെ എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയും.

കൂടാതെ എൽഇഡി ഹെഡ് ലാമ്പ് , ടെയ്ൽ ലാമ്പ് , ഡിജിറ്റൽ ഡിസ്പ്ലേ , ഫാറ്റ് ബൈക്ക് ടയർ തുടങ്ങിയ പ്രത്യേകതകളുമുണ്ട്.


1 Comment


Interesting...

Like
bottom of page