top of page

വെറും കാർട്ടൂൺ അല്ല ANIME | An Introduction to AOT

Game of Thrones പോലെയൊരു സീരീസ് കാണാൻ വേണ്ടി പല സീരീസുകൾ കണ്ടു നോക്കിയിട്ടും ആ ലെവൽ വരാത്ത കാരണം നിരാശരായവർ ആണോ നിങ്ങൾ എങ്കിൽ നിങ്ങൾ ഈ പോസ്റ്റ് വായിക്കാതെ പോകരുത് .



ATTACK ON TITAN (2013- ) :-


( SPOILER FREE - കാണാത്തവർക്ക് വായിക്കാൻ മുൻഗണന ഉള്ള റിവ്യൂ )


• നിങ്ങളിൽ പലരും കേട്ടിരിക്കാൻ സാധ്യതയും എന്നാൽ കണ്ടിട്ടുണ്ടാവാൻ സാധ്യത ഇല്ലാത്തതുമായ സീരീസ് , അതായിരിക്കും അറ്റാക്ക് ഓൺ ടൈറ്റൻ. അതിനുള്ള പ്രധാന കാരണം ഇതൊരു അനിമേ ആണെന്ന് തന്നെ .


അനിമേ സീരീസുകളുടെ പ്രേക്ഷകരെ 3 ആയിട്ട് തിരിക്കാം .


1.അനിമേഷൻ അഥവാ അവരുടെ ഭാഷയിൽ പറഞ്ഞാൽ കാർട്ടൂൺ എന്നത് കുട്ടികൾക്ക് മാത്രമുള്ളതാണ് , അത് കാണുന്നവർ എല്ലാം പക്വത ഇല്ലാത്തവരാണ് എന്ന് കളിയാക്കുന്ന കൂട്ടർ .

നിർഭാഗ്യവശാൽ ഇവരെ എന്ത് പറഞ്ഞും ഇവ കാണിക്കാൻ സാധിക്കുകയില്ല .


( ഇത്ര കഷ്ടപ്പെട്ട് എല്ലാവരെയും കാണിക്കുന്നത് എന്തിനാണ് , വേണ്ടവർ കണ്ടാൽ പോരെ എന്ന് പറഞ്ഞാൽ അത് ശെരിയാണ് . പക്ഷെ ഇത് പോലെ പലരുടെയും നിർബന്ധത്തിനു വഴങ്ങി പല സീരീസുകളും കണ്ടവർ ആവും നമ്മൾ , എന്ത് കൊണ്ട് നമുക്ക് നിര്ബന്ധിക്കുന്നവരുടെ സ്ഥാനത്തു നിന്ന് കൂടാ ? (If its really worth watching. )


2.രണ്ടാമത്തെ കൂട്ടർ , ഞാനൊക്കെ ഈ ഒരു ഗണത്തിൽ പെട്ട ആളായിരുന്നു കുറച്ചു മുൻപ് വരെ . ഇവർക്ക് അനിമേഷൻ സിനിമകളോടും സീരീസുകളോടും എതിർപ്പ് ഇല്ല . zootopia ,coco ,inside out മുതലായ സിനിമകളും , അത് പോലെ തന്നെ Rick and Morty , Bojack Horseman പോലുള്ള സീരീസുകളും ഇവരുടെ പ്രിയപ്പെട്ട ലിസ്റ്റുകളിൽ ഉണ്ടാവും . പിന്നെ എന്താണ് പ്രശ്നം ? ഇവരുടെ പ്രശ്നം anime എന്ന് വിളിക്കപ്പെടുന്ന ജാപ്പനീസ് അനിമേഷൻ ആണ് . അതിനുള്ള കാരണം വ്യക്തമാണ് . സാധാരണ animation പോലെയുള്ള അനിമേഷൻ ആയിരിക്കില്ല ജാപ്പനീസ് അനിമേകൾക്ക് . അവ രണ്ടും തമ്മിൽ വളരെ അധികം മാറ്റമുണ്ട് . ഇത്തരം ആൾക്കാർക്ക് അനിമേ കാണാൻ ഒന്ന് ശ്രമിച്ചാൽ നടക്കാവുന്നതേ ഉള്ളു . ഇപ്പൊ ഞാൻ കാണുന്ന പോലെ .


3.മൂന്നാമത്തെ കൂട്ടരാണ് ഇതിൽ ഏറ്റവും ഭാഗ്യവാന്മാർ . live action ആയിക്കോട്ടെ അനിമേ ആയിക്കോട്ടെ , black ആൻഡ് വൈറ്റ് ആയിക്കോട്ടെ , ഇനി വിശ്വൽസ് ഒന്നും ഇല്ലാതെ കഥയായി പറയുന്ന സീരീസ് വന്നാൽ പോലും അതിനു ക്വാളിറ്റി ഉണ്ടേൽ അതും കാണുന്ന യഥാർത്ഥ സിനിമ/സീരീസ് പ്രേമികൾ . ( ബാക്കി ഉള്ളവരൊക്കെ ഉണ്ണാക്കന്മാരാണെന്നല്ല , ഇത് കേട്ടിട്ട് ego hurt ആയിട്ടെങ്കിലും ഈ ക്യാറ്റഗറിയിലേക്ക് കടന്ന് വരാൻ തോന്നിയാലോ എന്ന് വെച്ച് പറഞ്ഞതാണ് 😂)


• രണ്ടാമത്തെ ക്യാറ്റഗറിയിൽ നിന്ന് മൂന്നാമത്തെ ക്യാറ്റഗറിയിലേക്ക് ഉള്ള ദൂരം ആണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിനുള്ള distance . എന്റെ ഒരു സുഹൃത് പറഞ്ഞ പോലെ , അനിമേ ലോകത്തേക്ക് കടന്ന് വന്നാൽ പിന്നെ ഒരു തിരിചു പോക്ക് അസാധ്യം ആണെന്ന് . അത് ഞാനിപ്പോൾ അറിയുന്നു .


• ഒന്നാമത്തെ ക്യാറ്റഗറിയിലുള്ളവരോട് പറയാനുള്ളത് . അനിമേഷൻ കാണാൻ ഒന്നും ഇനി കഴിയില്ല എന്ന ഒരു സ്വയം തീരുമാനം നിങ്ങളുടെ ഉള്ളിൽ നിങ്ങളറിയാതെ എടുത്തു കാണും . പക്ഷെ , Tom and Jerry യും പോക്കിമോനും ഒക്കെ കണ്ട് വളർന്നവർ തന്നെയാണ് എല്ലാവരും . അത് കൊണ്ട് അത് ഇമ്പോസ്സിബിൾ ആണെന്ന ധാരണ മാറ്റി വെച്ചാൽ മാത്രം മതി .


• ഇനി സീരീസിലേക്ക് കടക്കാം . 4 സീസണുകൾ ഉള്ള അനിമേ സീരീസ് ആണ് അറ്റാക് ഓൺ ടൈറ്റൻ . അതിൽ 3 സീസൺ മാത്രമേ ഇറങ്ങിയുള്ളു (the 4th season started by the time this article got published)

ഇത് വരെ 3 സീസണുകളിലായി 59 എപ്പിസോഡുകൾ ഇറങ്ങി . എപ്പിസോഡ് എണ്ണം കേട്ട് നെറ്റി ചുളിക്കാൻ വരട്ടെ . ഓരോ എപ്പിസോഡുകളുടെയും ദൈർഖ്യം 20 മിനുട്ടുകൾ മാത്രമാണ് ( എല്ലാ അനിമേ സീരീസുകളുടെയും ടുറേഷൻ 20 മിനുട്ട് തന്നെയാണ് ) അതിനാൽ തന്നെ തീരുന്നത് അറിയുകയേ ഇല്ല .


• കഥയുടെ ഇതുവൃത്തത്തിലേക്ക് കടക്കുകയാണെങ്കിൽ , ഒരു സാങ്കല്പിക post അപോക്കലിപ്റ്റിക് ലോകത്താണ് കഥ നടക്കുന്നത് .

നൂറ്റാണ്ടുകളായി മനുഷ്യർ, Titans എന്ന ഭീമാകാരന്മാരായ മനുഷ്യരെ പോലെ തോന്നിക്കുന്ന എന്നാൽ മനുഷ്യരല്ലാത്ത ജീവികളിൽ നിന്ന് രക്ഷപെട്ട് survive ചെയ്തു പോകുകയാണ് . മനുഷ്യരെ തിന്നുന്ന Titans size കൊണ്ട് വലുതാണെങ്കിലും ചിന്തിക്കാനുള്ള ശേഷി ഒന്നും അവർക്കില്ല . അതിനാൽ തന്നെ ഒരു നിശ്ചിത അളവിലുള്ള സ്ഥലത്തു Titans നു അകത്തു കേറാൻ സാധിക്കാത്ത വിധം ഉള്ള വലിയ 3 മതിലുകൾക്കുള്ളിലാണ് മനുഷ്യർ എല്ലാം ജീവിക്കുന്നത് . ആ മതിലുകൾക്കുള്ളിൽ ഉള്ള സ്ഥലങ്ങളും അതിനകത്തു അവർ ഉണ്ടാക്കിയെടുത്ത നഗരങ്ങളും മാത്രമാണ് അവർക്ക് പരിചിതമായ സ്ഥലങ്ങൾ . പുറം ലോകവുമായി അവർക്ക് യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല , കാടുകളും പർവ്വതങ്ങളും മരുഭൂമികളും സമുദ്രങ്ങളും ഒന്നും അവർക്ക് അറിയുക പോലുമില്ല . അങ്ങനെ ഇരിക്കെ സാഹചര്യങ്ങളുടെ സമ്മർദം മൂലം ( എന്തൊക്കെയാണെന്ന് കണ്ടറിയുക ) എറിൻ എന്ന പയ്യൻ Survey Corps എന്ന ടൈറ്റൻസിനെ തേടിപ്പിടിച്ചു നശിപ്പിക്കാനുള്ള മിലിറ്ററിയിൽ ചേരുന്നിടത് നിന്നാണ് കഥ ആരംഭിക്കുന്നത് .


• ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇതിന്റെ writing തന്നെയാണ് . ഓരോ നിമിഷവും ത്രില്ലടിപ്പിക്കും വിധം ആണ് എഴുതി വച്ചിരിക്കുന്നത് . Titans ന്റെ പിറകിലുള്ള സത്യങ്ങളും മതിലുകള്ക്ക് പുറത്തുള്ള ലോകത്തെ കുറിച്ചുള്ള രഹസ്യങ്ങളും എല്ലാം ചുരുളഴിയിക്കുന്ന ഒരു adventure ride ആണ് സീരീസ് മൊത്തം . survival action thriller ആണ് കാര്യമായിട്ട് എങ്കിലും fantasy യും കടന്നു വരുന്നുണ്ട് . കൂടുതൽ അറിയാൻ നിൽക്കാതെ കണ്ടു തുടങ്ങു .


• ഇതിന്റെ അനിമേഷൻ പൊതുവെ ബാക്കിയുള്ള അനിമേകൾ വച്ച് നോക്കിയാൽ കിടു ആണ് .

Lost സീരിസിനെക്കുറിച്ചു നമ്മൾ പറയുന്നൊരു കാര്യമുണ്ട് . 120 എപ്പിസോഡും 240 ട്വിസ്റ്റും എന്ന് . അത് അതിശയോക്തി കലർന്ന ഒരു statement ആണെന്ന് പറയുന്നവർക്കും കേള്കുന്നവർക്കും അറിയാം . പക്ഷെ Excitement ലെവൽ കാരണം നമ്മൾ അങ്ങനെ പറഞ്ഞു പോകും .

അത് പോലെ Attack on Titan നെ കുറിച്ച് എനിക്ക് പറയാനുള്ളത് , ഓരോ 10 മിനുട്ടും അടങ്ങാനാവാത്ത രോമാഞ്ചം ലഭിക്കുന്ന സീരീസുകളിൽ ഒന്നാണ് ഇത് . ഇത് വെറുമൊരു അതിശയോക്തി അല്ലെന്ന് കാണുമ്പൊൾ തന്നെ നിങ്ങൾ തിരിച്ചറിയും . അത്രയും Goosebumps നൽകുന്നതിൽ 100% വിജയിച്ച സീരീസാണ് ഇത് .

ഇത്ര എപ്പിസോഡ് കണ്ടു നിർത്താം എന്ന് വിചാരിക്കുമ്പോൾ അടുത്ത എപ്പിസോഡ് കാണാൻ പ്രേരിപ്പിക്കും വിധം end ചെയുന്ന ഓരോ എപ്പിസോഡുകൾ ആണ് ഇതിൽ . charge തീരുമ്പോൾ മാത്രമേ നിർത്താറുള്ളു .


• രോമാഞ്ചം തരുന്നതിൽ 70% പങ്കും വഹിക്കുന്നത് ഇതിന്റെ music തന്നെയാണ് . ചുരുക്കം ചില സീരീസുകൾ മാത്രമേ തീം മ്യൂസിക് അടങ്ങുന്ന title card മൊത്തം ഇരുന്ന് കാണാറുള്ളു . AOT അതിൽ ഒന്നാണ് . അത്രയും world class bgm ആണ് ഇതിൽ . ഇതിലെ എല്ലാ മ്യൂസിക്കും കിടു ആണ് .


• english Dub ലഭ്യമാണ് . എങ്കിലും ജാപ്പനീസ് കാണാനേ ഞാൻ suggest ചെയൂ . സാധിക്കാത്തവർക്ക് ഇംഗ്ലീഷ് കാണാം . എങ്ങനെ ആണെങ്കിലും നിങ്ങളിത് കണ്ടിരിക്കണം .

ഇതൊരു MUST WATCH SERIES ആണ് .


• നിങ്ങൾ വിചാരിക്കാത്ത ലെവൽ വഴിത്തിരിവുകൾ ഉള്ള കഥയാണ് ഇതിൽ . 3ആം സീസൺ അവസാനമൊക്കെ കണ്ട് വണ്ടർ അടിച്ചിരുന്ന് പോയി . 4ആം സീസൺ വെറും തീ ആയിരിക്കുമെന്ന് ഉറപ്പാണ് . ഡിസംബർ വരെ കാത്തിരിക്കണമെന്ന് മാത്രം . Manga കോമിക്സ് base ചെയ്തു എടുത്ത AOT യുടെ അടുത്ത സീസണിന്റെ കഥയൊക്കെ Die Hard Fans പലരും വായിച്ചു കാണും . പക്ഷെ visually കാണാൻ ഉള്ള ആഗ്രഹം കാരണം അതിനു ഞാൻ മുതിരുന്നില്ല .


• Game of Thrones പോലെ എന്ന് ഞാൻ തുടക്കത്തിൽ പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല , കൂടുതൽ ഫാൻസ്‌ ഉള്ള ഷോയുടെ പേര് പറഞ്ഞു ആളുകളെ ആകർഷിക്കാൻ വേണ്ടിയായിരുന്നു . എങ്കിലും അത് ഒരു സത്യമാണെന്ന് കണ്ടവർക്ക് അറിയാം . പല കാര്യത്തിലും Game of Thrones യുമായി സാമ്യങ്ങൾ ഉണ്ട് AOT ക്ക് . അത് കാണുമ്പൊൾ കിട്ടുന്ന മറക്കാനാവാത്ത ഒരു ഫീൽ ഉണ്ട് . AOT യും അത് ഗ്യാരണ്ടി ചെയുന്നുണ്ട് .


• സാധാരണ പൂർണമാവാത്ത സീരിസിനെ ഞാൻ GOAT ലിസ്റ്റിലേക്ക് add ചെയ്യാറില്ല .പക്ഷെ AOT രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ add ചെയുന്നു . One of the Greatest of All Time.


നഷ്ടപ്പെടുത്തിയാൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി മാറും . എത്രയും പെട്ടെന്ന് കണ്ടു തുടങ്ങൂ .


Fijin Mohammed

(The post except for its title was not edited , and has been presented entirely as it was published and circulated in movie groups and discussion forums. )

46 views0 comments

Recent Posts

See All

Comments


bottom of page