സൂപ്പർ ഹീറോ സിനിമകളിൽ ഡിസ്‌നിയുടെ മാർവെൽ സിനിമകൾ എന്നും ഡിസി ചിത്രങ്ങളേക്കാൾ പോപ്പുലർ ആകാൻ കാരണം അതിലെ മികച്ച കാരക്ടർ ബിൽഡിംഗ് , വേൾഡ് ബിൽഡിംഗ് ഒക്കെയാണ് . ക്രിസ്റ്റഫർ നോളനെപ്പോലെ മികച്ചൊരു ഡയറക്ടർ Darknight trilogy പോലെ അത്രയും ശക്തമായ ഒരു ബേസ് നൽകിയിട്ടും ഡിസി എപ്പോഴും രണ്ടാമതാകാൻ 2 പ്രധാന കാരണങ്ങളാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒന്ന് , കോമിക് ബുക്ക് ഫാൻസും ഡാർക്ക് നൈറ്റ് കണ്ട് ഡിസി ഫാൻസായവരും അടങ്ങുന്ന അവരുടെ പ്രേക്ഷകർ എന്ത് ആഗ്രഹിക്കുന്നു എന്ന് വാർണർ ബ്രോസിന്റെ നേതൃത്വത്തിന് ഇതുവരെയും മനസ്സിലായിട്ടില്ല. രണ്ട്, ഒന്നിലധികം സിനിമകളിലൂടെ വൃത്തിയായി ഒരു സിനിമ ലോകം നിർമ്മിക്കാനും ഡിസി യുടെ മികച്ച കഥാപാത്രങ്ങളെ നല്ല രീതിയിൽ സിനിമ പ്രേക്ഷകർക്ക് പരിചയപ്പെടുത്താനും അവർക്ക് സാധിച്ചിട്ടില്ല . ഇത് 2017 ഇൽ പുറത്തിറങ്ങിയ ജസ്റ്റിസ് ലീഗിനെ കുറച്ചൊന്നും അല്ല ബാധിച്ചത് . പിഴവുകൾ തിരുത്തി ZACK SNYDER അദ്ദേഹം മനസ്സിൽ കണ്ട ജസ്റ്റിസ് ലീഗുമായി വരുമ്പോൾ ഡിസിക്കും ആരാധകർക്കും അത് സമ്മാനിക്കുന്നത് വലിയ പ്രധീക്ഷകൾ തന്നെയാണ് .
എന്താണ് SNYDER CUT
' FOR AUTUMN ' എന്നെഴുതിയാണ് സ്‌നൈഡർ സിനിമ അവസാനിപ്പിക്കുന്നത്. 2017 ജസ്റ്റിസ് ലീഗ് നിർമ്മാണത്തിലിരിക്കെ പെട്ടന്നാണ് 20 വയസ്സുണ്ടായിരുന്ന സ്‌നൈഡറിന്റെ മകൾ ആത്മഹത്യ ചെയ്യുന്നത് . ഇതേ തുടർന്ന് സ്‌നൈഡർ പ്രൊഡക്ഷനിൽ നിന്ന് വിട്ടുനിൽക്കുകയും ബാക്കിയായ ഭാഗങ്ങൾ JOSS WHEDON പൂർത്തീകരിക്കുകയും ചെയ്തു. 60 മില്യൺ ഡോളർ നഷ്ടമാണ് ജസ്റ്റിസ് ലീഗ് വാർണർ സ്‌റ്റുഡിയോക്ക് ഉണ്ടാക്കിക്കൊടുത്തത്. സ്‌നൈഡർ മനസ്സിൽ കണ്ട ജസ്റ്റിസ് ലീഗ് മാറ്റങ്ങൾ ഒന്നും കൂടാതെ റിലീസ് ചെയ്യാൻ ആരാധകർ ഏറെനാൾ ആവശ്യപ്പെട്ടിരുന്നു . ഒടുവിൽ HBO MAX ഇൽ 4 മണിക്കൂർ നീണ്ട ഡിറക്ടർസ് കട്ട് റിലീസ് ചെയ്യാൻ COVID Lockdown കാലത്താണ് സ്റ്റുഡിയോ തീരുമാനിക്കുനിന്നത് .
Justice league (2017): പോരായ്മകൾ
സ്‌നൈഡർ ഉദ്ദേശിച്ച കഥയിൽ ഏറെ മാറ്റങ്ങൾ വന്ന ജസ്റ്റിസ് ലീഗ് കാഴ്ച്ചയിൽ ഒരു മോശം AVENGERS പടം പോലെയാണ് അനുഭവപ്പെട്ടത്. പ്രധാന വില്ലൻ ആയ സ്റ്റപ്പെൻവോൾഫ് 2014 ലെ GUARDIANS OF THE GALAXY വില്ലൻ RONAN - THE ACCUSER നെ ഓർമ്മപ്പെടുത്തിയിരുന്നു . ഫ്ലാഷ്, സൈബോർഗ് പോലുള്ള കഥാപാത്രങ്ങൾ ആളെക്കൂട്ടാൻ കുത്തിനിറച്ചതുപോലെ . സിനിമ മൊത്തത്തിൽ ഒട്ടും ലക്ഷ്യ ബോധം ഇല്ലാത്ത ,എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർ ആയി അവസാനിച്ചു .ഇതിനു ശേഷം വന്ന ഡിസി സിനിമകൾ ഈ പരാജയത്തിൽ നിന്ന് കരകയറാൻ അവരെ സഹാച്ചിട്ടുമില്ല. Aquaman , SHAZAM! പോലുള്ള സിനിമകൾ മികച്ച ഒറിജിൻ സ്റ്റോറീസ് ആയെങ്കിലും വിജയിച്ചു.പക്ഷെ WW84 ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും നിരാശപ്പെടുത്തിയ വണ്ടർ വുമൺ ചിത്രം ആയിരുന്നു. ഇങ്ങനെ അടപടലം കയ്യീന്ന് പോയി നിൽക്കുന്ന ഒരു സ്‌റ്റുഡിയോക്ക് ഒരു തിരിച്ച വരവ് സാധ്യമാണോ? അതിനുള്ള ഉത്തരമാണ് സ്‌നൈഡർ കട്ട് . ഒറിജിനൽ റിലീസിൽ ഇല്ലാതിരുന്ന അഡിഷണൽ സീനുകളടക്കം തീർത്തും വ്യത്യസ്തമായൊരു അനുഭവം തന്നെയാണ് സ്‌നൈഡർ കട്ട് എന്ന പറയാതെ വയ്യ . VISUAL EFFECTS , SOUND , തുടങ്ങിയ ടെക്നിക്കൽ കാര്യങ്ങളിലും കൂടുതൽ മാറ്റങ്ങൾ വരുത്തി 2021 ക്വാളിറ്റിയിൽ സിനിമയെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
Ending Explained
[spoilers ahead, read this after you have finished watching the entire movie]
സൂപ്പർമാൻ മരിക്കുന്നതോടെ കാലങ്ങളായി inactive ആയിരുന്ന mother boxes പെട്ടന്ന് ആക്റ്റീവ് ആകുന്നു. അവയെ ഒരുമിപ്പിച്ചുകൊണ്ട് ഭൂമി കീഴടക്കാൻ DARKSEID എന്ന സൂപ്പർവില്ലനുവേണ്ടി ഭൂമിയിൽ എത്തുകയാണ് STEPPENWOLF. ഇതിനെ പ്രതിരോധിക്കാൻ ജസ്റ്റിസ് ലീഗ് എന്ന ഗ്രൂപ്പിനെ തയ്യാറാക്കുകയാണ് ബാറ്റ്മാനും ഡയാനയും (WONDER WOMEN ). വിക്ടർ സ്റ്റോൺ എന്ന സൈബോർഗും ഫ്‌ളാഷും അക്വമാനും ഇതിൽ പിന്നീട് എത്തുന്നവരാണ്. ഒടുവിൽ ഇവർ സൂപ്പർമാനെ ജീവിതത്തിലേക്ക് തിരിച്ച കൊണ്ടുവന്നുകൊണ്ട് സ്റ്റപ്പെൻവോൾഫിനെ തോല്പിക്കുന്നതാണ് പ്രധാന ക്ലൈമാക്സ് . എല്ലാ കഥാപാത്രങ്ങൾക്കും ഇതിൽ തുല്യ പ്രാധാന്യം തന്നെ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഭൂമിയെ പിടിച്ചടക്കാൻ DARKSEID തന്നെ നേരിട്ട് എത്തും എന്ന് ഇതോടെ വ്യക്തമാണ്. 2012 ലെ Avengers ഇൽ താനോസിന്റെ വരവ് ഇതുപോലെ ഫോർഷാഡോ ചെയ്തിരുന്നു .
ജസ്റ്റിസ് ലീഗിന് ശേഷം നടക്കുന്ന സംഭവങ്ങളുടെ ഒരു EPILOGUEയിലാണ് സിനിമ അവസാനിക്കുന്നത് .
ജയിൽ ചാടുന്ന LEX LUTHER , ബാറ്റ്മാൻ ഓട് പകതീർക്കാൻ DEATHSTROKE ഇനെ കൂട്ടുപിടിക്കുന്നു.
സൂപ്പർമാൻ പ്രണയിക്കുന്ന ലൂയിസ് ഇനിയുള്ള പോരാട്ടത്തിൽ ഒരു പ്രധാന പങ്ക് വഹിക്കും എന്ന് ബാറ്റ്മാൻ സ്വപ്നം കണ്ടതായി സിനിമയിൽ പറയുന്നുണ്ട്. കഥ അവസാനിക്കുമ്പോൾ ബാറ്റ്മാൻ കാണുന്ന സ്വപ്നം ഇതിന്റെ ബാക്കിയായിരിക്കാം.
ബാറ്റ്മാൻ കാരണം ലൂയിസ് മരിക്കുകയും ഇത് സൂപ്പർമാനെ ഒരു ഈവിൾ ഫോഴ്സ് ആക്കി മാറ്റുകയും ചെയുന്നു . ലൂയിസ് അമ്മയാകാൻ പോകുന്നു എന്ന സൂചന സിനിമയിൽ മുന്നേ നൽകുന്നുണ്ട് . ലൂയിസ് മരിക്കുന്നതോടെ സൂപ്പർമാൻ ബാറ്റ്മാന് നേരെ തിരിയുന്നു . സൈബോർഗ്,ഫ്ലാഷ് ,മീര ,DEATHSTROKE എന്നിവരോടൊപ്പം ബാറ്റ്മാൻ ഈ ALTERNATE TIMELINE ഇൽ ജോക്കറുമായി സംസാരിക്കുന്നതാണ് സ്വപ്നം . ഇതിൽ നിന്ന് ഉണരുന്ന ബ്രൂസ് വെയ്ൻ പിന്നീട കാണുന്നത് MARTIAN MANHUNTER നേയാണ്. ഇതും വരാനിരിക്കുന്ന കഥകളിലേക്കുള്ള FORESHADOWING ആയി കണക്കാക്കാവുന്നതാണ്.
DC യുടെ വരാനിരിക്കുന്ന സിനിമകൾ ഈ കഥയുടെ തുടർച്ച ആകാൻ സാധ്യത ഉണ്ടെങ്കിലും WB ഇതെല്ലാം നിഷേധിക്കുന്നു.
For more :
Thank you for reading. Share your opinions and feedback here
Well explained. Couldn't agree more with you👏👏👏